Nishad Ameen (Sub Editor) 1980കളില്‍ വയനാട്ടിലെ ഏതോ ഒരു ആദിവാസി ഊരില്‍ ഭൂജാതനായ നിഷാദിനെ പിന്നീട് നാട്ടില്‍ കൊണ്ടുവന്ന് വിറ്റതാണെന്നാണ് ഐതിഹ്യം. വലുതായിട്ടും ഓന്തു ബിരിയാണിയുടെയും മുതല ജ്യൂസിന്റെയും കുഴിമുയല്‍ ഫ്രൈയുടെയും കാര്യമോര്‍ക്കുമ്പോള്‍ നിഷാദിന്റെ വായില്‍ ടൈറ്റാനിക്ക് ഇറക്കാം. പച്ചക്കറി സഞ്ചിപോലുള്ള ഇങ്ങേരുടെ ബാഗില്‍ മുളയരിയും കാട്ടുതേനുമുണ്ടെന്ന് വിമര്‍ശകപക്ഷം. സ്പോര്‍ട്സ്, ദേശീയം, അന്തര്‍ദേശീയം, വാണിജ്യം അങ്ങനെ ഏതുപേജിലും കൈകടത്തി ഏര്‍പ്പെടുന്ന ജോലികള്‍ ഭംഗിയായി കുളമാക്കാനുള്ള അപാരമായ പ്രാവീണ്യം. എടുത്താല്‍ പൊങ്ങാത്ത തൊലിക്കട്ടിയാണ് ഈ വീരശൂര പരാക്രമിയുടെ മറ്റൊരു പ്രത്യേകത. ആരേയും അസൂയപ്പെടുത്തുന്ന പ്രതികരണ ശേഷിയും ധീരതയുമുണ്ട്. ഇന്ദ്രപ്രസ്ഥത്തിലെ ഹിന്ദീവാലമാര്ക്കും സര്ദാര്ജികള്ക്കുമിടയില് വിലസുകയാണ് ഇപ്പോള്‍.
ഇ-മാന്‍
Safvan (Graphic Designer) സ്വദേശം തിരൂരിനടുത്ത വൈലത്തൂര്‍. മുന്തിയ ഗ്രാഫിക് ഡിസൈനര്‍ എന്നാണ് വെപ്പ്. സഫ്വാനെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യമെത്തുക മ്ലാനവദനനായ മന്മോഹന് സിങിനെയാണ്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. മന്മോഹന്റെ ഏറ്റവും മ്ലാനാത്മകമായ ചിത്രത്തില്‍ സിയാന് പോരെന്ന് പറഞ്ഞ് ഒഴിവാക്കുകയുണ്ടായി ഒരിക്കല്‍ ഇദ്ദേഹം. അതെ ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത നാലു കൂട്ടുകാരാണ് സിയാനും മജന്തയും യെല്ലോയും ബ്ലാക്കും. ഖിലാഫത്ത് പ്രസ്ഥാനക്കാരെ അനുസ്മരിപ്പിക്കുന്ന താടിയുമായി നടക്കുന്ന തളരാത്ത പോരാളി. സ്വന്തമായി ലാപ്ടോപ്പ്, വുഡ്ലാന്റ് ഷൂസ്, മൊബൈല്‍ എന്നിവ ഉണ്ടെന്നതിന്റെ അഹങ്കാരം താടി കാരണം മുഖത്തു കാണില്ല. എല്ലാവര്ക്കും നീന്തല്‍ അറിയാമെന്നത് ഇദ്ദേഹത്തിന്റെ വീട്ടിലെ മാത്രം പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ സ്വകാര്യസ്ഥാപനത്തിലെ ആര്‍ട്ട് ഡയറക്ടറുടെ കുപ്പായത്തിലാണീ കലാകാരന്.
മൂന്നാംകണ്ണന്
KPM Riyas (Sub Editor) സ്വദേശം തിരൂരിനടുത്ത ചമ്രവട്ടം. ഇരുപതാം വയസ്സില്‍ പത്രപ്രവര്‍ത്തകര്‍ക്കിടയിലെ ബേബിയായി രംഗപ്രവേശം ചെയ്തയാളാണ് കെ.പി.എം. ഇതിനിടയില്‍ വിദ്യാര്‍ഥി രാഷ്ടീയവും അധ്യാപക ജീവിതവും പയറ്റി മതിയാക്കി. സൗന്ദര്യാസ്വാദകന്. അല്‍പ്പം റൊമാന്റിക്കാണെങ്കിലും ആശംസാകാര്ഡുകളോടോ ചോക്ലേറ്റ്, ഐസ്ക്രീമുകളോടോ ഒട്ടും താല്‍പ്പര്യമില്ല.റിയാസിനെപ്പോലെയുള്ള ആറ്റങ്ങള്‍ ചേര്‍ന്നാണ് തന്മാത്രകളും പിന്നീട് ലോകം തന്നെയുണ്ടായത്. ആറ്റത്തിന് ഭാരമുണ്ടോ എന്നറിയാനുള്ള പരീക്ഷണങ്ങള്‍ ഭൂമിക്കടിയില്‍ നടക്കുന്നുണ്ട്. മര്‍ക്കസ് കോളേജിലെ 'പച്ച' പാവം ചെയര്‍മാനായിരുന്നു എന്നതാണ് കാലം ഇവനോട് ചെയ്ത തെറ്റ്. കെ.ഇ.എന്നിന്റെ മീശയുടെ രണ്ടാം തലമുറ മുഖത്തുകാണാം. മുഖത്തെ മീശ കണ്ടാല്‍ വില്ലനാണങ്കിലും ശരീരത്തേക്കാള്‍ കൂടുതല്‍ ബലം നാക്കിനാണ്.
നാലുകെട്ടിന്റെ ആത്മാവ്
Musthafa Kudallur (Sub Editor). എം.ടിയുടെ സ്വന്തം നാട്ടുകാരന് എന്ന പേരില്‍ അഭിമാനം കൊള്ളുന്ന ഈ പ്രകൃതിസ്നേഹി അധ്യാപകനാവണമെന്ന മോഹവുമായി എത്തിപ്പെട്ടത് പത്രക്കാരുടെ മടയിലായിരുന്നു. മോഹങ്ങള്‍ക്ക് മണ്ണും വളവുമിടാന്‍ എന്നും അതിരാവിലെ ഇദ്ദേഹം കുറ്റിപ്പുറത്തേക്ക് വണ്ടികയറി. പടിഞ്ഞാറങ്ങാടിയിലെ സ്ഥാപനത്തില്‍ ചെന്നു കുട്ടികളെ ആവേശത്തേടെ പഠിപ്പിച്ചു 'തറ' ! ഭാരതപ്പുഴ വറ്റി വരണ്ടാല്‍ മലയാള കവിതയ്ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് മുസ്തഫ എന്ന ഇന്റര്‍സോണ്‍ ജേതാവിന്റെ പക്കല്‍ മറുപടിയുണ്ട്്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലുടെ പൊതുരംഗത്തേക്ക് വന്നയാളാണ് നാട്ടുകാരുടെ പ്രിയ്യപ്പെട്ട മുത്തു. കോളജ് മൈതാനത്ത് കൂടെ എസ്.എഫ്.ഐക്കാരെ നിരവധി തവണ പിറകിലാക്കി ഓടിയിട്ടുണ്ട്. പഴഞ്ഞി എം.ഡി കോളേജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പ്രകൃതം. നാറാത്ത ഖദറിന്നുള്ളിലെ നാട്യങ്ങളില്ലാത്ത ബുദ്ധിജീവിയെന്ന് പറയാം.
പാണക്കാട്ടെ പച്ച
Nazeer (Graphic Designer) മലപ്പുറത്തിന്റെ പ്രിയ്യപ്പെട്ട കലാകരന്. എലിയായി വന്നു പുലിയായി മാറിയ ഞങ്ങളുടെ സ്വന്തം കുഞ്ഞാപ്പ. എഡിറ്റ് പേജാണ് ലോകം. ഫീച്ചര്‍ പ്ലാന്‍ തേടിയുള്ള ഇവന്റെ യാത്ര ഉച്ചയ്ക്ക് തുടങ്ങും ഏതു നേരത്തും കയറി വരുകയും ഇറങ്ങി പോകുകയും ചെയ്യുന്ന പ്രകൃതം. സ്വദേശം പാണക്കാടായതിനാല് പച്ചയോടാണ് കൂടുതല്‍ പ്രിയം. നാക്കിന് 'ഴ' വയങ്ങാത്ത ഇദ്ദേഹം 'ഴ' പഠിക്കുവാന്‍ ശ്രമിച്ചത് കുട്ടികളെ 'തറ' പഠിപ്പിച്ചിരുന്ന മുസ്തഫയില്‍ നിന്നായിരിന്നു. പരാജയപ്പെട്ട മുസ്തഫയ്ക്ക് ഴ യ തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതായി. ഇദ്ദേഹത്തെ ഴ പഠിപ്പിച്ച പലരും ഈ ഗതിയിലായി. ഇഷ്ടവരികള്‍: അയകിന് നാട്ടിലെ റാണി... ആമ്പല്‍ പൂവിന് തോയി... ഏയു നിറങ്ങള്‍ ചാലിച്ചെയുതിയ മയവില്‍ അയകോ നിന് മേനി...
2 comments:
hai erappanmare ariyumoo
ningalude koodeyulla nalukal sherikkum marannu poyi
maraviyude mumbe enikku orma vannathu ningalude koode ullathu kondayirunnu
by; graphmansu@gmail.com
safwan eppol laptop thalakku vechu urangarundennu kettu
riyas rathriyil velichedukkarundo laptop?
naseer ippoyum neelam koodunnundo
safwan ninte problem ellam theerno
theerumbol job vallathum thappanamo gulf-il
Post a Comment